Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shaji N. Karun

Ernakulam

ചാവറയിൽ ഷാജി എൻ. കരുൺ അനുസ്മരണം

കൊ​ച്ചി: സി​നി​മ ഒ​രു ക​ഥ​പ​റ​ച്ചി​ലി​ന​പ്പു​റം ഒ​രു ദൃ​ശ്യാ​നു​ഭ​വ​മാ​ണെ​ന്ന് ന​മ്മെ പ​ഠി​പ്പി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു ഷാ​ജി എ​ന്‍. ക​രു​ണ്‍ എ​ന്ന് സം​ഗീ​ത​ജ്ഞ​ന്‍ ശ്രീ​വ​ല്‍​സ​ന്‍ ജെ. ​മേ​നോ​ന്‍. കൊ​ച്ചി​ന്‍ ഫി​ലിം സൊ​സൈ​റ്റി​യും ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ഷാ​ജി എ​ന്‍. ക​രു​ണ്‍ അ​നു​സ്മ​ര​ണ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ച ഓ​രോ ഫ്രെ​യി​മും ക​വി​താ​പൂ​ര്‍​ണ​മാ​യി​രു​ന്നു. സി​നി​മ​യു​ടെ സ​ന്ദ​ര്‍​ഭ​ങ്ങ​ളെ മാ​ത്രം ത​ന്ന്, ക​വി​ത​ക​ളെ ചി​ട്ട​പ്പെ​ടു​ത്തു​വാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​ദ്ദേ​ഹം ത​ന്നി​രു​ന്നു. അ​ദ്ദേ​ഹത്തിന്‍റെ പ​ല സി​നി​മ​ക​ള്‍​ക്കും പാ​ട്ടു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ അ​ത് അ​നു​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും ശ്രീ​വ​ല്‍​സ​ന്‍ ജെ.​മേ​നോ​ന്‍ പ​റ​ഞ്ഞു.

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ന്‍ സ്രെ​ക്ര​ട്ട​റി​യും ചി​ത്ര​കാ​ര​നു​മാ​യ എ​സ്.​അ​ജ​യ​കു​മാ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഛായാ​ഗ്രാ​ഹ​ക​ന്‍ എ​ന്‍.​അ​ള​ഗ​പ്പ​ന്‍, പി.​ജെ. ചെ​റി​യാ​ന്‍, കൊ​ച്ചി​ന്‍ ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​എ.​ബാ​ല​ച​ന്ദ്ര​ന്‍, എം.​രാ​മ​ച​ന്ദ്ര​ന്‍, ബി​നു രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് പി​റ​വി, വാ​ന​പ്ര​സ്ഥം സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

Latest News

Corehub Up